മെയ് 13ന് ഗാലക്സി എസ്25 എഡ്ജ് ആഗോളതലത്തില്‍ ലോഞ്ച് ചെയ്യുമെന്ന് സാംസങ്. 200 എംപി മെയ്ന്‍ കാമറയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഇത് ഒരു സ്ലിം സ്മാര്‍ട്ട്ഫോണ്‍ ആയിരിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു. ഈ വര്‍ഷം ആദ്യം നടന്ന ഗാലക്സി അണ്‍പാക്ക്ഡ് ഇവന്റില്‍ സാംസങ് ഗാലക്സി എസ് 25 എഡ്ജ് പ്രദര്‍ശിപ്പിച്ചിരുന്നു. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (2400 ഃ 1080 പിക്സല്‍) എഫ്എച്ഡി+ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്സെറ്റ്, 12ജിബി റാമും 256ജിബി / 512ജിബി സ്റ്റോറേജ് ഓപ്ഷനും, ഐസോസെല്‍ എച്പി 2 സെന്‍സറുള്ള 200എംപി പ്രധാന കാമറ, 12എംപി അള്‍ട്രാ-വൈഡ് കാമറ എന്നിവ ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ കാമറകള്‍ എന്നിവയാണ് ഫോണിന്റെ ഫീച്ചറുകള്‍. എസ്25ലേതിന് സമാനമായി 25വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങിനുള്ള പിന്തുണയുള്ള 3900 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിലും പ്രതീക്ഷിക്കുന്നത്. ടൈറ്റാനിയം ജെറ്റ് ബ്ലാക്ക്, ടൈറ്റാനിയം സില്‍വര്‍, ടൈറ്റാനിയം ഐസി ബ്ലൂ എന്നി നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 256 ജിബിപതിപ്പിന് ഏകദേശം 1,17,680 രൂപ വില വരുമെന്നാണ് സൂചന.
ഗാലക്സി എസ്25 എഡ്ജ് മെയ് 13ന് എത്തും
