പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഫ്ലാഗ്ഷിപ്പ് എസ്യുവിയായ സിയറ നവംബര്‍ 25 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പുറത്തുവന്ന പുതിയ വിവരങ്ങള്‍ അനുസരിച്ച് മഹീന്ദ്ര എക്‌സ്ഇവി 9ഇ യ്ക്ക് സമാനമായി ടാറ്റയുടെ ആദ്യത്തെ മൂന്ന്-സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡ് ലേഔട്ട് സിയറയില്‍ ഉള്‍പ്പെടുത്തും. കൂടാതെ എസി കണ്‍ട്രോളുകള്‍ക്കുള്ള ടച്ച് പാനല്‍, പനോരമിക് ഗ്ലാസ് റൂഫ്, 360-ഡിഗ്രി കാമറ, പവര്‍ഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, എഡിഎഎസ് സ്യൂട്ട് എന്നിവ ഉള്‍ക്കൊള്ളുന്ന സാങ്കേതികവിദ്യയില്‍ സമ്പന്നമായ ഒരു കാബിന്‍ അനുഭവം എസ്യുവി വാഗ്ദാനം ചെയ്യും. പുതിയ, തിളക്കമുള്ള ലോഗോയോട് കൂടിയ പുതിയ സ്റ്റിയറിങ് വീലാണ് മറ്റൊരു പ്രത്യേകത. ഡീസല്‍ പവര്‍ട്രെയിനുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന സഫാരി, ഹാരിയര്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി, ടാറ്റ സിയറ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്.
