നല്ലൊരു ചായ കുടിച്ചാല്‍ എല്ലാം ഓക്കെയാവുമെന്നു കരുതി കഫേയിലേക്കിറങ്ങുന്നവരല്ലേ നമ്മളില്‍ പലരും… അങ്ങനെ മലബാര്‍ കഫേയിലെത്തിയ ഒരുകൂട്ടം മനുഷ്യരുടെ കഥയാണിത്… ഓരോരുത്തര്‍ക്കും പറയാന്‍ ഓരോ കഥകളുണ്ട്… ഓരോ ജീവിതവും. ഇതില്‍ നനുത്ത പ്രണയമുണ്ട്… അടക്കാനാവാത്ത നൊമ്പരമുണ്ട്… നെഞ്ചോടുചേര്‍ത്ത സൗഹൃദങ്ങളുണ്ട്… വിദ്വേഷത്തിന്റെ വേദനയും കണ്ണുനീരുമുണ്ട്… സാധാരണക്കാരായ ചില മനുഷ്യരുടെ വര്‍ത്തമാനങ്ങളുടെ നേര്‍ച്ചിത്രം. ‘മലബാര്‍ കഫേ’. സുധ തെക്കേമഠം. ഡിസി ബുക്‌സ്. വില 234 രൂപ.
മലബാര്‍ കഫേ
