ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു. 2022ൽ ദ്വാരപാലക പാളികൾ കൊണ്ടുപോകാൻ അനുമതി തേടിയത് ബോർഡാണെന്നും അതിൽ അനുമതി നൽകുക മാത്രമാണ് ചെയ്തെന്നാണ് മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയെയും ഗോവർദ്ധനനെയും പരിചയമുണ്ട്, ഭക്തനെന്ന നിലയിൽ ഗോവർദ്ധൻ ക്ഷണിച്ചതുകൊണ്ടാണ് ജ്വല്ലറിയിൽ പോയതെന്നും കണ്ഠരര് മഹേഷ് മോഹനര് മൊഴി നൽകി. സ്മാർട് ക്രിയേഷനിൽ നിന്നും വേർതിരിച്ച സ്വർണം വിറ്റത് ബെല്ലാരിയിലെ ഗോവർദ്ധൻ്റെ ജ്വല്ലറിയിലാണെന്ന് നേരത്തെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഗോവർദ്ധനുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇവരെല്ലാം ശബരിമലയിൽ സ്ഥിരമായി വരുന്ന വ്യക്തികളാണെന്നും അങ്ങനെ പരിചയമുണ്ടെന്നും കണ്ഠരര് മഹേഷ് മോഹനർ മൊഴി നൽകി.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി
