Untitled design 2025 11 30T124413.512

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്ക്ക്  എതിരായ ലൈംഗിക പീഡന കേസിൽ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇരയ്ക്കെതിരായ സൈബര്‍ ആക്രമണത്തിൽ കോണ്‍ഗ്രസിന് ബന്ധമില്ലെന്നും, രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തെരഞ്ഞെടുപ്പിലെ ഒരു വിഷയമേ അല്ലെന്നും പരാതി പോലും ലഭിക്കും മുമ്പ് നടപടിയെടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും വിഡി സതീശൻ പറഞ്ഞു. ഇരയ്ക്കെതിരായ സൈബര്‍ ആക്രമണത്തിൽ പാര്‍ട്ടിക്ക് ബന്ധമില്ല പാര്‍ട്ടിയിൽ നിന്നുള്ളവരാണെങ്കിൽ നടപടിയെടുക്കും എന്നാൽ, അതൊന്നും പാര്‍ട്ടിയിലുള്ളവരല്ല. സൈബര്‍ ആക്രമണം നടത്തുന്നത് സിപിഎമ്മിന്‍റെ രീതിയാണെന്നും അദ്ദേഹം പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *