Untitled design 2025 11 30T122355.770

കലൂർ സ്റ്റേഡിയം നവീകരണ ജോലികൾ പൂർത്തിയാക്കാതെ സ്പോൺസർ ജിസിഡിഎയ്ക്ക് കൈമാറി. സ്റ്റേഡിയത്തിന്‍റെ പ്രവേശന കവാടം ഉള്‍പ്പെടെയുള്ള നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. നിലവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്പോണ്‍സര്‍ക്ക് സമയം അനുവദിക്കുന്നതിനൊപ്പം ജിസിഡിഎയും നവീകരണ പ്രവര്‍ത്തനം നടത്തുമെന്നാണ് വിവരം. നിലവിലെ സ്റ്റേഡിയത്തിന്‍റെ സാഹചര്യം ജിസിഡിഎ എഞ്ചിനീയറിങ് വിഭാഗം പരിശോധിക്കും. നവംബര്‍ 30വരെയാണ് സ്പോണ്‍സറും സ്പോര്‍ട്സ് കൗണ്‍സിൽ ഓഫ് കേരളയും ജിസിഡിഎയും തമ്മിലുള്ള ത്രികക്ഷി കരാര്‍ നിലവിലുണ്ടായിരുന്നത്. അതേസമയം സ്റ്റേഡിയത്തിനകത്തെ ജോലികൾ പൂർത്തിയായിയെന്നാണ് ജിസിഡിഎ ചെയർമാൻ പറയുന്നത്. ബാക്കിയുള്ള ജോലികൾ ജിസിഡിഎയും സ്പോൺസറും സംയുക്തമായി പൂർത്തിയാക്കുമെന്നും ചെയര്‍മാൻ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *