ഗവർണർ ആർഎൻ രവിയെ രൂക്ഷമായി വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്നാട് നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം വായിക്കാത്തതിനെതുടർന്നാണ് എംകെ സ്റ്റാലിൻ ഗവർണറെ വിമർശിച്ചത്.രാഷ്ട്രീയ പ്രവർത്തനമാണ് നടത്തിയതെന്നും സഭയെയും ജനാധിപത്യത്തെയും ഗവർണർ അപമാനിച്ചുവെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. ഫാസിസത്തിനെതിരെയാണ് ഡിഎംകെയുടെ പോരാട്ടം,അത് തുടരുo. വഴിയിൽ കല്ലുകൾ ഉണ്ടെങ്കിൽ അത് തകർക്കുന്ന ചുറ്റികയും തങ്ങളുടെ കൈവശമുണ്ടെന്നും എം കെ സ്റ്റാലിൻ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണർ ആർ എൻ രവി സഭ വിട്ടത്.
ഗവർണർ ആർഎൻ രവിയെ രൂക്ഷമായി വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ
