യുനെസ്കോ ലോക പൈതൃക പദവി ലഭിച്ചതിന് പിന്നാലെ വിശ്വഭാരതി സർവകലാശാലയിൽ സ്ഥാപിച്ച ഫലകത്തിൽ ടാഗോറിന്റെ പേര് ഒഴിവാക്കി. സര്‍വകലാശാലയുടെ ചാന്‍സിലറായ പ്രധാനമന്ത്രി നരേന്ദ്ര മോദി, യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറായ ബിദ്യുത് ചക്രബര്‍ത്തി എന്നിവരുടെ പേര് മാത്രമാണ് ഫലകത്തില്‍ ഉള്ളത്.ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ചരിത്രത്തിൽ നിന്നും രവീന്ദ്ര നാഥ ടാഗോറിൻ്റെ പേര് മായ്ക്കാൻ ശ്രമിക്കുന്നു എന്ന് കോൺഗ്രസും, തൃണമൂൽ കോൺഗ്രസും ആരോപിച്ചു.
വിശ്വഭാരതി സർവകലാശാലയിൽ സ്ഥാപിച്ച ഫലകത്തിൽ ടാഗോറിന്റെ പേര് ഒഴിവാക്കി
