പ്രമേഹം നിയന്ത്രിക്കാന്‍ മധുരക്കിഴങ്ങ് സഹായിക്കുമെന്ന പ്രചാരം വിശ്വസിച്ച് ദിവസവും മധുരക്കിഴങ്ങ് കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മധുരക്കിഴങ്ങളില്‍ ധാരാളം നാരുകളും പ്രമേഹരോഗികള്‍ക്ക് ഗുണകരമായ നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് പറയുന്നത് ശരിയാണ്. എന്നാലില്‍ അന്നജത്തിന്റെ അളവു കൂടുതലാണ്. ഇവ വിഘടിച്ച് ഗ്ലൂക്കോസായി മാറുന്നതിനെ തുടര്‍ന്നു രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും വര്‍ധിക്കും. അതുകൊണ്ട് മധുരക്കിഴങ്ങ് പ്രിയമുള്ളവര്‍ മറ്റു വിഭവങ്ങളോടൊപ്പം ഏറെ ശ്രദ്ധയോടെ മിതമായി കഴിക്കുന്നതാണ് നല്ലത്. ഗ്ലൈസീമിക് ഇന്‍ഡക്‌സ് 70ല്‍ അധികമാണെങ്കില്‍ പ്രമേഹരോഗികള്‍ ഒഴിവാക്കണം. 56നും 69 നും ഇടയ്ക്കാണെങ്കില്‍ മിതമായ ഗ്ലൈസീമിക് ഇന്‍ഡക്‌സ് എന്നു പറയുന്നു. 55ല്‍ കുറവാണെങ്കില്‍ കുറഞ്ഞ ജിഐ. ഇതാണ് പ്രമേഹരോഗമുള്ളവര്‍ക്കു നല്ലത്. പാകം ചെയ്യാത്ത മധുരക്കിഴങ്ങിന്റെ ഗ്ലൈസീമിക് ഇന്‍ഡക്‌സ് 32നും 40നും ഇടയ്ക്കാണ് (കുറഞ്ഞ ജിഐ). എന്നാല്‍ പാചകം ചെയ്യുന്ന രീതിയനുസരിച്ചു മധുരക്കിഴങ്ങിന്റെ ജിഐ മാറും. നന്നായി തിളപ്പിച്ച് വേവിക്കുമ്പോള്‍ ഘടനയില്‍ മാറ്റം വരും. ഫൈബര്‍ നശിച്ചു പോകുന്നില്ല. തൊലിയോടു കൂടി വേവിക്കുന്നതാണ് നല്ലത്. മധുരക്കിഴങ്ങ് തൊലിയോടു കൂടി കഴിക്കുന്നത് കുടലിന്റെ നല്ല ബാക്ടീരികളെ പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും.
മധുരക്കിഴങ്ങ് പ്രമേഹരോഗികള്‍ക്ക് അത്ര നല്ലതല്ല!
