സ്‌നേഹബന്ധങ്ങള്‍ക്കും മനുഷ്യത്വത്തിനും പ്രാധാന്യം നല്‍കുന്ന കഥകള്‍. അവയുടെ സ്‌നേഹമസൃണം ഇക്കഥകളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നു. ഒറ്റപ്പെടലുകളില്‍നിന്നും ഉടലെടുക്കുന്ന നിഗൂഢമായ കഥാപരിസരങ്ങള്‍ വായനക്കാരുടെ ഉള്ളിലുള്ള വേദനകളെയും ആഗ്രഹങ്ങളെയും പുനര്‍ജ്ജനിപ്പിക്കുന്നു. സാധാരണ ജീവിതത്തിന്റെ പരിസരങ്ങളിലൂടെ ചെറിയ സംഭവങ്ങള്‍പോലും വലിയ മാനവികസത്യങ്ങളിലേക്ക് നയിക്കുന്ന കഥകള്‍. സഹൃദയലോകത്തെ ദുഃഖിപ്പിച്ചുകൊണ്ട് അകാലത്തില്‍ പൊലിഞ്ഞുപോയ ക്രാന്തദര്‍ശിയും സര്‍ഗ്ഗധനനുമായ സതീഷ്ബാബുവിന്റെ അപ്രകാശിത കഥകളുടെ സമാഹാരം. ‘അവര്‍ മൂവര്‍ ഒരു രാത്രി’. ഗ്രീന്‍ ബുക്‌സ്. വില 119 രൂപ.
അവര്‍ മൂവര്‍ ഒരു രാത്രി
