റായ് ബറേലിയിൽ മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം ഇന്ത്യാ സഖ്യത്തിന് ദോഷം ചെയ്യുന്ന തീരുമാനമാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജ കുറ്റപ്പെടുത്തി. റായ്ബറേലിയിൽ മൽസരിക്കാൻ തീരുമാനിച്ചതോടെ രാഹുൽ ഗാന്ധി വയനാട്ടുകാരെ വഞ്ചിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയം രാഹുൽ ഗാന്ധി ആവർത്തിച്ചു. അമേഠിയിൽ മത്സരിക്കാതെ റായ് ബറേലിയിൽ മൽസരിക്കുന്നത് ഭീരുത്വമാണ്. വയനാട്ടിൽ കോൺഗ്രസുകാരെക്കാൾ പണിയെടുത്ത ലീഗുകാർക്ക് പണി കിട്ടിയെന്നും സുരേന്ദ്രൻ പറഞ്ഞു.
രാഹുൽ ഗാന്ധി വയനാട്ടുകാരെ വഞ്ചിച്ചുവെന്ന് കെ സുരേന്ദ്രൻ
