മുന്നാക്ക സംവരണം ശരിവെച്ച സുപ്രീംകോടതി വിധിയെ അനുകൂലിച്ച് കോണ്ഗ്രസ്. ഭരണഘടനാ തത്വങ്ങളുടെ ലംഘനമല്ലെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പ്രതികരിച്ചു. എൻഎസ്എസും മുന്നാക്ക സംവരണം ശരിവെച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു. മോദിയുടെ നിലപാടിന്റെ വിജയമെന്നാണ് ബിജെപിയുടെ പ്രതികരണം.വിധി പഠിച്ചിട്ട് പ്രതികരിക്കാമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മുന്നോക്കക്കാരിലെ പിന്നോക്കകാർക്ക് സംവരണം കൊടുക്കുന്നതിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സുപ്രീം കോടതി സാമ്പത്തിക സംവരണത്തിന് ഏർപ്പെടുത്തിയ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്നും വരുമാന പരിധിയായ എട്ട് ലക്ഷം വളരെ കൂടുതലാണെന്നും സി പിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അഭിപ്രായപ്പെട്ടു. സുപ്രീംകോടതി വിധി പഠിച്ചശേഷം പ്രതികരിക്കാമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു . അതേസമയം, സുപ്രീം കോടതി വിധി ആശങ്ക ഉയർത്തുന്നതെന്ന് ലീഗ് പ്രതികരിച്ചു.
മുന്നാക്ക സംവരണം ശരിവെച്ച സുപ്രീംകോടതി വിധി; സമ്മിശ്ര പ്രതികരണം
