മണിപ്പുർ കലാപത്തിൽ കത്തിച്ചതും കൊള്ളയടിക്കപ്പെട്ടതുമായ സ്വത്തുക്കളുടെ സ്ഥിതിവിവര കണക്കും , പ്രതികൾക്കെതിരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാനും മണിപ്പുർ സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങിയ ബഞ്ചിന്റെതാണ് നിർദേശം. അക്രമം തടയുന്നതിനും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കുന്നതിനുമാണ് സംസ്ഥാനത്തിൻ്റെ പ്രഥമ പരിഗണനയെന്നും മേത്ത കോടതിയിൽ വ്യക്തമാക്കി.
മണിപ്പുർ കലാപവുമായി ബന്ധപ്പെട്ടുള്ള സ്വത്തുക്കളുടെ സ്ഥിതിവിവര കണക്ക് തേടി സുപ്രീം കോടതി
