ഗദ്ദര്‍ 2വിന്റെ വമ്പന്‍ വിജയത്തിനുശേഷം പുതിയ ചിത്രവുമായി സണ്ണി ഡിയോള്‍. ആമിര്‍ ഖാന് ആണ് നിര്‍മാണം. രാജ്കുമാര് സന്തോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘ലാഹോര്‍, 1947’ എന്നാണ്. ആമിര്‍ ഖാന് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന പതിനേഴാമത്തെ ചിത്രം കൂടിയാണിത്. ഗായല്‍, ഡാമിനി, ഗട്ടക് തുടങ്ങിയ സൂപ്പര്‍ ഹിറ്റുകളൊരുക്കിയ രാജ്കുമാര് സന്തോഷിസണ്ണി ഡിയോള്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുമ്പോള്‍ ആരാധകരും വലിയ പ്രതീക്ഷയിലാണ്. അതേസമയം ചിത്രത്തില്‍ ആമിര്‍ ഖാന് അതിഥി വേഷത്തിലെത്തുമോ എന്നാണ് ആരാധകരുടെ സംശയം. സിനിമയില്‍ നിന്നും താല്‍ക്കാലികമായി ഇടവേള എടുത്തിരിക്കുന്ന ആമിര്‍ ഈ ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ തിരിച്ചെത്താന്‍ കാത്തിരിക്കുന്നവും ഏറെ. ”രാജ് കുമാര്‍ സന്തോഷി സംവിധാനം ചെയ്ത് സണ്ണി ഡിയോള്‍ അഭിനയിക്കുന്ന ഞങ്ങളുടെ പുതിയ ചിത്രം പ്രഖ്യാപിക്കുന്നതില്‍ ഞാനും എകെപിയിലെ മുഴുവന്‍ ടീമും വളരെ ആവേശത്തിലും സന്തോഷത്തിലുമാണ്. ലാഹോര്‍, 1947 എന്നാണ് സിനിമയുടെ പേര്. അപാരമായ കഴിവുള്ള സണ്ണിയും എന്റെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളുമായ രാജ് സന്തോഷിയുമായും കൈകോര്‍ക്കാന്‍ സാധിച്ചതിലും സന്തോഷം.”ആമിര്‍ ഖാന് പറഞ്ഞു.
‘ലാഹോര്‍, 1947’, ആമിര്‍ ഖാന് ചിത്രത്തില്‍ സണ്ണി ഡിയോള്‍
