സംസ്ഥാനത്ത് വേനൽമഴയെത്തി. ശക്തമായ മഴയിൽ തിരുവനന്തപുരം നഗരത്തിന്റെ പലമേഖലയിലും ചെറിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലം ജില്ലയിലെ മലയോര മേഖലയിലും മഴ കിട്ടി. തെക്കൻ കേരളത്തിൽ വരും ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഇന്നും യെല്ലോ അലർട്ടാണ്. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മഴ തുടരുമെന്നും, ഈ ജില്ലകളിൽ മണിക്കൂറിൽ 40 കീ.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് വേനൽമഴയെത്തി
