പിവി അൻവറിനോട് മതിപ്പും എതിർപ്പും ഇല്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്. നിലമ്പൂരിലെ സ്ഥാനാർത്ഥി ആര് എന്നതടക്കം യുഡിഎഫ് ചർച്ച ചെയ്യുമെന്നും ഇപ്പോഴുള്ളത് അസ്വാഭാവികമായ സാഹചര്യം അതിനെ തന്ത്രപരമായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അൻവറിന്റെ നിർദേശം തള്ളാനും കൊള്ളാനും ഇല്ലെന്നും നിലമ്പൂരില്‍ ജോയി മത്സരിക്കട്ടെ എന്ന് അൻവർ പറഞ്ഞതിൽ ദുഷ്ടലാക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിവി അൻവറിനോട് മതിപ്പും എതിർപ്പും ഇല്ലെന്ന് കെ സുധാകരന്
