മന്ത്രിസഭ കേരളത്തിലുടനീളം സഞ്ചരിച്ച 36 ദിവസത്തിനുള്ളില്‍ സർക്കാരിന് ലഭിച്ചത് 6,21,167 പരാതികൾ. ഏറ്റവും അധികം പരാതികൾ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്. ലഭിച്ച പരാതികളില്‍ എത്രയെണ്ണം തീർപ്പാക്കി എന്ന വിവരം ലഭിച്ചിട്ടില്ല. ലഭിച്ച പരാതികള്‍ പരിഹരിക്കാന്‍ ഓരോ ജില്ലയിലും സ്പെഷ്യല്‍ ഓഫീസർമാരെ നിയമിക്കുന്നതും സർക്കാർ പരിഗണനയിലാണെന്നാണ് റിപ്പോർട്ട്.
നവകേരള സദസിൽ ലഭിച്ച പരാതികൾ തീർക്കാൻ സ്പെഷ്യൽ ഓഫീസർമാരെ നിയമിച്ചേക്കും
