സൗബിന് ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പന്‍ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രാവിന്കൂട് ഷാപ്പ്’. ഇപ്പോഴിതാ ഒരു പ്രധാന ഗാനം വീഡിയോ സോംഗ് ആയി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചെത്ത് സോംഗ് എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. വിഷ്ണു വിജയ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അപര്‍ണ ഹരികുമാര്‍, പത്മജ ശശികുമാര്‍, ഇന്ദു സനാഥ്, വിഷ്ണു വിജയ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ചാന്ദ്നി ശ്രീധരന്, ശിവജിത് പത്മനാഭന്, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന് കെ എസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡാര്‍ക്ക് ഹ്യൂമര്‍ ശൈലിയില്‍ ഒരുങ്ങിയിരിക്കുന്ന ഈ ചിത്രത്തിനു വേണ്ടി തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിഷ്ണു വിജയ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
‘പ്രാവിന്കൂട് ഷാപ്പ്’ ചിത്രത്തിലെ ഗാനം
