4 4

ജപ്പാനിലെ ഏറ്റവും മൂല്യം കണക്കാക്കപ്പെടുന്ന കമ്പനിയെന്ന സ്ഥാനം ടൊയോട്ടയെ മറികടന്ന് സ്വന്തമാക്കി ടെക് നിക്ഷേപ രംഗത്തെ വമ്പന്മാരായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ്. ടൊയോട്ടയ്ക്ക് 20 വര്‍ഷത്തിനുശേഷമാണ് ഒന്നാംസ്ഥാനം നഷ്ടമാകുന്നത്. മസായോഷി സണ്‍ നയിക്കുന്ന സോഫ്റ്റ്ബാങ്ക് ചാറ്റ്ജിപിടിയുടെ നിര്‍മ്മാതാക്കളായ ഓപ്പണ്‍എഐയില്‍ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. സോഫ്റ്റ്ബാങ്കിന്റെ വിപണി മൂല്യം ഏകദേശം 48.8 ട്രില്യണ്‍ യെന്‍ (ഏകദേശം 30500 കോടി ഡോളര്‍) ആയി ഉയര്‍ന്നു. അതേസമയം, ടൊയോട്ടയുടെ ഓഹരിമൂല്യം 4.5 ശതമാനം താഴ്ന്ന് 45.9 ട്രില്യണ്‍ യെന്‍ (ഏകദേശം 28,800 കോടി ഡോളര്‍) ആയി. ഒരു മാസം മുന്‍പാണ് സോഫ്റ്റ്ബാങ്കിന്റെ വാര്‍ഷിക അറ്റാദായം നാല് മടങ്ങ് വര്‍ധിച്ച് 30 ബില്യണ്‍ ഡോളറിലധികമായത്. ഈ വരുമാന വര്‍ധനയ്ക്കുള്ള പ്രധാന കാരണം സാം ഓള്‍ട്ട്മാന്‍ നയിക്കുന്ന ഓപ്പണ്‍എഐയിലെ സോഫ്റ്റ്ബാങ്കിന്റെ വലിയ സാമ്പത്തിക ഇടപെടലാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *