ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്കോഡയുടെ രണ്ടാം തലമുറ കോഡിയാക് ഈ മാസം 17ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ജനുവരിയില്‍ നടന്ന ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് കോഡിയാക് പ്രദര്‍ശിപ്പിച്ചത്. ബ്രാന്‍ഡിന്റെ പുനെയിലെ നിര്‍മ്മാണ പ്ലാന്റില്‍ അസംബിള്‍ ചെയ്യുന്ന പുതിയ കോഡിയാകിന് 40 ലക്ഷത്തിലധികം രൂപയാണ് പ്രതീക്ഷിക്കുന്നത്. സ്പോര്‍ട്ലൈന്‍, ടോപ്പ്-സ്പെക്ക് ലോറിന് ആന്റ് ക്ലെമെന്റ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളില്‍ മോഡല്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. 188 ബിഎച്പിയും 320 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് പുതിയ കോഡിയാക് വാഗ്ദാനം ചെയ്യുന്നത്. എന്ജിന് 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഓള്-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ഇണക്കിചേര്‍ത്തിരിക്കുന്നു. ഒമ്പത് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്, 360-ഡിഗ്രി കാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ അടക്കം നിരവധി സുരക്ഷാ സംവിധാനങ്ങളുമായി എസ് യുവി പുറത്തിറങ്ങാനാണ് സാധ്യത. മെച്ചപ്പെട്ട സംരക്ഷണത്തിനായി എഡിഎഎസ് ഇതില്‍ സജ്ജീകരിച്ചിരിക്കും.
സ്കോഡയുടെ രണ്ടാം തലമുറ കോഡിയാക് 17ന് എത്തും
