അല്ലു അര്‍ജുന്റെ 43-ാം പിറന്നാള്‍ ദിനത്തില്‍ അല്ലു അര്ജുന് – അറ്റ്ലി ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ്. ‘എഎ22’ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ഗിയര്‍ അപ് വിഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഹോളിവുഡ് സിനിമകളിലെ സാങ്കേതിക വിദഗ്ധരും ചിത്രത്തിന്റെ ഭാഗമാകും. അയണ്‍ഹെഡ് സ്റ്റുഡിയോയുടെ സിഇഒയും ആര്‍ട്ട് ഡയറക്ടറുമായ ജോസ് ഫെര്‍ണാണ്ടസ്, വിഎഫ്എക്സ് സൂപ്പര്‍വൈസറായ ജെയിംസ് മാഡിഗന് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. നിരവധി മികച്ച ഹോളിവുഡ് സാങ്കേതിക വിദഗ്ധരും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് വിവരം. സംഗീത സംവിധായകന് സായ് അഭ്യാങ്കറുമായി ചര്‍ച്ചകള്‍ സജീവം. പ്രിയങ്ക ചോപ്ര, സാമന്ത തുടങ്ങിയ നടിമാരുടെ പേരുകളാണ് ഏറ്റവും കൂടുതല്‍ നായികയാകാന്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഓഗസ്റ്റില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. സണ്‍ പിക്ചേഴ്സിന്റെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്.
ഹോളിവുഡ് സ്റ്റൈലില്‍ അല്ലു അര്ജുന് – അറ്റ്ലി ചിത്രം
