കോട്ടയം ഏറ്റുമാനൂരിലെ അമ്മയുടെയും പെണ്മക്കളുടെയും ആത്മഹത്യയിൽ നിര്‍ണായക തെളിവായേക്കാവുന്ന മൊബൈൽ ഫോണ്‍ കണ്ടെത്തി. ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈൽ ഫോൺ ലോക്കായ നിലയിൽ പൊലീസ് കണ്ടെത്തി. ഷൈനിയുടെ ഫോണും നേരത്തെ പൊലീസ് പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ ഷൈനിയുടെ ഭര്‍ത്താവ് നോബിയുടെ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഷൈനിയുടെ ഫോൺ കാണാതായതിൽ ദുരൂഹതയുണ്ടായിരുന്നു.
ഏറ്റുമാനൂരിലെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവായ ഷൈനിയുടെ ഫോണ്‍ കണ്ടെത്തി
