ഡേറ്റയുടെ അടിസ്ഥാനത്തിലാണ് സ്റ്റാര്‍ട്ടപ്പ് മേഖലയെ പുകഴ്ത്തിയ ലേഖനം എഴുതിയതെന്നും ഡേറ്റകൾ സിപിഎമ്മിന്റെത് അല്ലല്ലോയെന്നും ശശി തരൂര്‍. വേറെ കണക്ക് കിട്ടിയാൽ മാറ്റാമെന്നും കേരളത്തിനുവേണ്ടി മാത്രമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ മറ്റാരും ഉണ്ടായിരുന്നില്ലെന്നും ഏറെ നാളുകള്‍ക്ക് ശേഷമുള്ള കുടിക്കാഴ്ചയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാര്‍ട്ടപ്പ് മേഖലയെ പുകഴ്ത്തിയ ലേഖനത്തിലുറച്ച് ശശി തരൂർ
