ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു ജോര്‍ജ് നായകനായി എത്തുന്ന ചിത്രം ‘വരവ്’ മെയ് 1ന് തിയേറ്ററുകളിലെത്തും. മലയോര മേഖലയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ പോളി എന്ന് വിളിപ്പേരുള്ള പോളച്ചന്‍ എന്ന കഥാപാത്രമായാണ് ജോജു ജോര്‍ജ് എത്തുന്നത്. പോളച്ചന്റെ ജീവിത പോരാട്ടങ്ങളും പ്രതികാരവും ഇഴ ചേര്‍ന്ന് നില്‍ക്കുന്ന കംപ്ലീറ്റ് ആക്ഷന്‍ ചിത്രമാണ് ‘വരവ്’. ദക്ഷിണേന്ത്യയിലെ മുന്‍നിര സ്റ്റണ്ട് മാസ്റ്റര്‍മാരായ സ്റ്റണ്ട് സില്‍വ, കലൈ കിംഗ്‌സണ്‍, ഫീനിക്‌സ് പ്രഭു, രാജശേഖര്‍ മാസ്റ്റര്‍, തപസി മാസ്റ്റര്‍, മാഫിയ ശശി, ജാക്കി ജോണ്‍സണ്‍ എന്നിങ്ങനെ 8 മാസ്റ്റേഴ്‌സ് ചിത്രത്തിനായി ഒന്നിക്കുന്നു. വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോല്‍, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകന്‍, ബോബി കുര്യന്‍, അശ്വിന്‍ കുമാര്‍, വിന്‍സി അലോഷ്യസ്, സാനിയ ഇയ്യപ്പന്‍, വീണ നായര്‍, കോട്ടയം രമേശ്, ശ്രീജിത്ത് രവി, ശര്‍മ്മ, ചാലി പാലാ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. എ.കെ. സാജനാണ് തിരക്കഥ.
