നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യിലെ രാമന്റെ ലുക്ക് പുറത്തുവിട്ടു. രണ്‍ബീര്‍ കപൂര്‍ ആണ് രാമനായെത്തുന്നത്. ഹനുമാന്‍ ജയന്തിയോടനുബന്ധിച്ചാണ് രാമന്റെ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമകളില്‍ ഒന്നാണ് രാമായണം. രണ്‍ബീറിനൊപ്പം യഷും ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സായ് പല്ലവി (സീത), സണ്ണി ഡിയോള്‍ (ഹനുമാന്‍), രവി ദുബെ (ലക്ഷ്മണന്‍) എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്രീധര്‍ രാഘവന്‍ ആണ്. ഓസ്‌കര്‍ ജേതാക്കളായ ഹാന്‍സ് സിമ്മറും എ ആര്‍ റഹ്മാനും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ഹോളിവുഡിലെ പ്രമുഖ സ്റ്റണ്ട് ഡയറക്ടര്‍മാരായ ടെറി നോട്ടറി, ഗൈ നോറിസ് എന്നിവര്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നു. ഈ വര്‍ഷം ദീപാവലി റിലീസായി ചിത്രം പ്രേക്ഷകരിലേക്കെത്തും. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വര്‍ഷം ദീപാവലിക്ക് പുറത്തിറങ്ങും.
‘രാമായണ’ ചിത്രത്തിലെ രാമന്റെ ലുക്കെത്തി
