വൈല്‍ഡ് ബെറി നിറത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മിനി കണ്‍ട്രിമാന്‍ ഇ സ്വന്തമാക്കി നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. ഏകദേശം 54.90 ലക്ഷം മുതലാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. അത്യാധുനിക ഫീച്ചറുകളാണ് പുതിയ മിനി കണ്‍ട്രിമാന്‍ ഇയുടെ അകത്തളത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സിറ്റി ഡ്രൈവുകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഇതിന്റെ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം ക്രമീകരിച്ചിരിക്കുന്നത്. ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം ഉപയോഗിച്ച് വളരെ വേഗത്തില്‍ ബാറ്ററി ചാര്‍ജ് ചെയ്യാനും സാധിക്കും. 201 ബിഎച്ച്പി, 250 എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്ന ഫ്രണ്ട് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് മിനി കണ്‍ട്രിമാന്റെ കരുത്ത്. 8.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിമീ വേഗത്തിലേക്കു കുതിക്കും. 66.4 കിലോവാട്ട്അവര്‍ ശേഷിയുള്ള ബാറ്ററി പായ്ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 462 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാം.
മിനി കണ്‍ട്രിമാന്‍ സ്വന്തമാക്കി ബേസില്‍ ജോസഫ്
