വേട്ടക്കാരന് ഇരയാവുന്ന, വേട്ടയാടപ്പെടുന്നവന് വേട്ടക്കാരനാവുന്ന വിചിത്രമായ വേട്ട. രാത്രിയുടെ നിശ്ശബ്ദതയില്, നഗരം ഉറങ്ങുമ്പോള് അവന് ഉണരുന്നു. അവന്റെ ഓരോ കൊലപാതകവും വെറുമൊരു ക്രൂരതയായിരുന്നില്ല; മൃതദേഹങ്ങള്ക്ക് അരികില് ചോരകൊണ്ട് എഴുതിയ ഓരോ സോഡിയാക് ചിഹ്നങ്ങള്ക്കും പിന്നില് നിഗൂഢമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. ഒരു മനോരോഗിയുടെ ഭ്രാന്തന്ചിന്തകള്ക്കപ്പുറം ഈ കൊലയാളി എന്തിനെയാവും ലക്ഷ്യം വെക്കുന്നത്? ഇത്തവണ അക്ബര് നേരിടുന്നത് ഒരു സാധാരണ കൊലയാളിയെയല്ല! എന്തായിരിക്കും ചോര മണക്കുന്ന ഈ വേട്ടയുടെ അവസാനം? ഈ ‘തിമിംഗല വേട്ട’യില് ആരാണ് ഒടുവില് ബാക്കിയാവുക? ‘തിമിംഗല വേട്ട’. അനുരാഗ് ഗോപിനാഥ്. ഗ്രീന് ബുക്സ്. വില 179 രൂപ.
