ഭക്ഷണരീതിയില്‍ ഒമ്പതു മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കാനാകുമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കുലേഷന്‍ ജേര്‍ണലിലാണ് ഭക്ഷണരീതിയിലെ ഈ മാറ്റങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ കലോറി ഉപഭോഗവും ശാരീരിക വ്യായാമവും സന്തുലിതമായിരിക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ശുദ്ധീകരിച്ച ധാന്യങ്ങള്‍ക്ക് പകരം മുഴുധാന്യങ്ങള്‍ തിരഞ്ഞെടുക്കുക. ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍, നട്‌സ്, സീഡ്‌സ് എന്നിങ്ങനെ ആരോഗ്യകരമായ പ്രോട്ടീനുകള്‍ ഉള്‍പ്പെടുത്തുക. പൂരിത കൊഴുപ്പുകള്‍ക്ക് പകരം അപൂരിത കൊഴുപ്പുകള്‍ തിരഞ്ഞെടുക്കുക. സംസ്‌കരിച്ച ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുക. പഞ്ചസാരയുടെ അളവ് കുറയ്ക്കുക, പ്രത്യേകിച്ച് പഞ്ചസാര പാനീയങ്ങള്‍. സോഡിയത്തിന്റെ അളവും അമിതമായ ഉപ്പും കുറയ്ക്കുക. മദ്യപാനം തുടങ്ങാതിരിക്കുക, നേരത്തേ മദ്യപിക്കുന്നവരാണെങ്കില്‍ പരിമിതപ്പെടുത്തുക. കഠിനമായ ഡയറ്റുകള്‍ ശാരീരികമായും മാനസികമായും ക്ഷീണമുണ്ടാക്കും. എളുപ്പത്തില്‍ പാലിക്കാവുന്ന ഒമ്പതു മാര്‍ഗങ്ങളാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നിര്‍ദേശിക്കുന്നത്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദം, അമിതവണ്ണം, ഉയര്‍ന്ന പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവ കുറച്ചു ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഒമ്പതു മാറ്റങ്ങള്‍
