പ്ലേ സ്റ്റോറിലെ അംഗീകൃത നിക്ഷേപ ആപ്പുകള്‍ക്ക് ‘വെരിഫൈഡ് ലേബല്‍’ നല്‍കാന്‍ തീരുമാനിച്ച് ഗൂഗിള്‍. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ ഈ സവിശേഷത അവതരിപ്പിച്ചിരിക്കുന്നത്. നിക്ഷേപകര്‍ക്ക് യഥാര്‍ത്ഥ വ്യാപാര പ്ലാറ്റ്ഫോമുകള്‍ തിരിച്ചറിയുന്നതിനും തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടുന്നതിനും ഈ നീക്കം സഹായകരമാകും. ഇന്ത്യയിലെ ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബ്രോക്കര്‍മാര്‍ക്കും ഇടനിലക്കാര്‍ക്കും മാത്രമാണ് ഈ വെരിഫൈഡ് ബാഡ്ജ് ലഭിക്കുക. നിലവില്‍ ഇന്ത്യയിലെ ഏകദേശം 600 സാമ്പത്തിക സേവന ആപ്പുകള്‍ക്ക് ഈ വെരിഫൈഡ് ലേബല്‍ ലഭിച്ചിട്ടുണ്ട്. വാട്‌സാപ്പ് വഴിയോ മറ്റ് സോഷ്യല്‍ മീഡിയ വഴിയോ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ഇന്‍വെസ്റ്റ്മെന്റ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. സംശയമുണ്ടെങ്കില്‍ സെബിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോയി ആ ബ്രോക്കറുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ പരിശോധിക്കാവുന്നതാണ്.
നിക്ഷേപ ആപ്പുകള്‍ക്ക് ‘വെരിഫൈഡ് ലേബല്‍’
