ഇന്ത്യയിലെ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ സമ്മാന്‍ ക്യാപിറ്റലിനെ (എന്‍ബിഎഫ്‌സി) ഏറ്റെടുത്ത് അബുദാബി ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി (ഐഎച്ച്സി). ആദ്യഘട്ടത്തില്‍ 5,652 കോടി രൂപയുടെ നിക്ഷേപമാണ് ഐഎച്ച്സി നടത്തിയത്. മുന്‍ഗണനാ ഓഹരികള്‍, വാറന്റുകള്‍ ഉള്‍പ്പെടെ 41.5 ശതമാനത്തിന്റെ ഓഹരി പങ്കാളിത്തമാണ് ഐഎച്ച്സി നേടിയത്. ഒന്നര വര്‍ഷത്തിനുള്ളില്‍ 3,198 കോടി രൂപയുടെ നിക്ഷേപം നടത്തും. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ സമ്മാന്‍ ക്യാപിറ്റലിന്റെ 63.3 ശതമാനം ഓഹരികളും ഐഎച്ച്സി കരസ്ഥമാക്കും. ആഗോളതലത്തില്‍ 22.4 ലക്ഷം കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന, ഐഎച്ച്സിയുടെ സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമായ ജുഡാന്‍ ഫിനാന്‍ഷ്യലിന് കീഴിലാകും സമ്മാന്‍ ക്യാപിറ്റല്‍ പ്രവര്‍ത്തിക്കുക. 2029ഓടെ ഇന്ത്യയിലുടനീളം 1500 ശാഖകള്‍ തുറക്കാനും പദ്ധതിയുണ്ട്. നിലവില്‍ 220 ശാഖകളാണ് സമ്മാന്‍ ക്യാപിറ്റലിനുള്ളത്.
സമ്മാന്‍ ക്യാപിറ്റലിനെ ഏറ്റെടുത്ത് ഐഎച്ച്സി
