എലത്തൂരിലെ ട്രെയിൻ തീവയ്പ്പ് കേസിൽ ഷാരൂഖ് സൈഫി ഏക പ്രതി. ഇയാൾക്ക് തീവ്രവാദ ലക്ഷ്യങ്ങളുണ്ടായിരുന്നെന്ന് എൻഐഎ. കൊച്ചിയിലെ കോടതിയിൽ അന്തിമ കുറ്റപത്രം എൻഐഎ സമർപ്പിച്ചു. ജിഹാദി പ്രവർത്തനം വഴി സമൂഹത്തിൽ ഭീകരത സൃഷ്ടിക്കാനും ഭയം ഉണ്ടാക്കാനുമായിരുന്നു ഇയാളുടെ ശ്രമമെന്നും ആരും തിരിച്ചറിയാതിരിക്കാനാണ് ഇയാൾ കേരളത്തിലേക്ക് വന്നതെന്നും എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കൃത്യത്തിന് ശേഷം ആരും അറിയാതെ മടങ്ങി പോയി സാധാരണ ജീവിതം തുടരാനായിരുന്നു ഇയാൾ പദ്ധതിയിട്ടത്. സോഷ്യൽ മീഡിയ വഴിയും ഓൺലൈൻ മുഖേനയുമാണ് ഇയാൾ തീവ്രവാദ ആശയത്തിൽ വീണതെന്നും പാകിസ്താൻ കേന്ദ്രീകരിച്ചുള്ള തീവ്ര സ്വഭാവമുള്ള ചിലരുടെ പ്രസംഗങ്ങളിൽ ഇയാൾ ആകൃഷ്ടനായെന്നും കുറ്റപത്രത്തിൽ പറയുന്നു.
എലത്തൂരിലെ ട്രെയിൻ തീവയ്പ്പ് കേസിൽ ഷാരൂഖ് സൈഫി ഏക പ്രതി
