രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പാർട്ടിയുടെ തീരുമാനമാണ് തൻ്റെയും തീരുമാനമെന്നും കൂടുതൽ നടപടിയുടെ കാര്യം പാർട്ടി പ്രസിഡൻ്റ് പറയുമെന്നും ഷാഫി പറമ്പില്‍ എം പി. എൻ്റെ അടുപ്പവും അടുപ്പക്കുറവും തീരുമാനത്തെ ബാധിക്കില്ല. ഇപ്പോൾ രാഹുൽ നേരിടുന്ന കാര്യം പരിശോധിച്ചാൽ അത് മനസിലാകും. ഇനി എന്തെങ്കിലും ചെയ്യണമെങ്കിൽ അതും പാർട്ടി ചെയ്യും. പാർട്ടി കമ്മിറ്റി വച്ച് തീവ്രത അളന്നിട്ടില്ലെന്നും ഷാഫി ചൂണ്ടിക്കാട്ടി. ശബരിമല അഴിമതിയിൽ സിപിഎം നടപടി എടുത്തില്ല എന്നാൽ കോൺഗ്രസിൻ്റെ നടപടി മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി എടുക്കുന്ന തീരുമാനം തന്റെ കൂടി തീരുമാനമാണെന്ന് ഷാഫി പറമ്പില്‍
