തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആരോഗ്യം അനുവദിച്ചാല്‍ പത്തനംതിട്ടയിലെത്തുമെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. ആന്റണിയുടെ മകൻ അനില്‍ ആന്റണി ബിജെപിക്ക് വേണ്ടി പത്തനംതിട്ടയില്‍ നിന്നാണ് മത്സരിക്കുന്നത്. മകനെതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്ക് വേണ്ടിയാണ് ആന്റണി പത്തനംതിട്ടയിലെത്തുക. കോൺഗ്രസിന് ഇത് ഡു ഓര് ഡൈ ഇലക്ഷൻ ആണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വഭേദഗതി പിന്‍വലിക്കുമെന്ന് എ കെ.ആന്റണി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആരോഗ്യം അനുവദിച്ചാല്‍ പത്തനംതിട്ടയിലെത്തുമെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി
