ജില്ലാ കമ്മിറ്റിയിൽ നിന്നും പികെ ദിവാകരനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് വടകരയിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി പ്രവർത്തകർ ബഹിഷ്കരിച്ചതെന്ന് വിവരം. ആളു കുറഞ്ഞതിൽ മുഖ്യമന്ത്രി വേദിയിൽ തന്നെ വിമർശനം ഉയർത്തിയിരുന്നു. കൃത്യ സമയത്ത് പരിപാടികൾക്കെത്തുന്ന മുഖ്യമന്ത്രി വേദിയിലെത്താതെ അരമണിക്കൂർ കാത്തിരുന്നു എന്നിട്ടും സദസ്സ് നിറഞ്ഞില്ല. അരമണിക്കൂറിലധികം നേരം വൈകി എത്തിയ പിണറായി നീരസം മറച്ചുവച്ചില്ല. വടകരയിൽ പാർട്ടിയിലെ വിഭാഗീയതയാണ് മുഖ്യമന്ത്രിയെ പാർട്ടി പ്രവർത്തകർ തന്നെ ബഹിഷ്കരിക്കുന്നതിലേക്കെത്തിയത്. രണ്ട് മാസം മുമ്പ് നടന്ന ജില്ലാ സമ്മേളനത്തിൽ വടകരയിൽ നിന്നുള്ള പികെ ദിവാകരനെ ജില്ലാ കമ്മിറ്റിയിൽ നിന്നും മാറ്റിയിരുന്നു. വടകര മേഖലയിൽ ഇതിനെതിരെ പരസ്യ പ്രതിഷേധവും നടന്നു.
വടകരയിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ ആളുകൾ കുറഞ്ഞതിന് പിന്നിൽ സിപിഎമ്മിലെ വിഭാഗീയത
