2024ലും ആപ്പിളിനെ പിന്തള്ളി ആഗോള ഫോണ്‍ വിപണിയിലെ രാജാക്കന്മാരായി ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്. 2024ല്‍ 19 ശതമാനം മാര്‍ക്കറ്റ് ഷെയറുമായാണ് സാംസങ് ലോകത്ത് ഒന്നാംസ്ഥാനത്ത് തുടരുന്നത്. 18 ശതമാനം വിപണി വിഹിതവുമായി ആപ്പിളാണ് രണ്ടാമതെന്നും കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള ഫോണ്‍ വിപണിയില്‍ മേധാവിത്വം തുടരുകയാണ് സാംസങ്. 2024ലും ആപ്പിളിനെ പിന്നിലാക്കി സാംസങ് ഒന്നാംസ്ഥാനം നിലനിര്‍ത്തി. എന്നാല്‍ മുന്‍ വര്‍ഷവുമായി (2023) താരതമ്യം ചെയ്യുമ്പോള്‍ വിപണി വിഹിതത്തില്‍ നേരിയ തളര്‍ച്ച ഇരു കമ്പനികളും അഭിമുഖീകരിച്ചു. 2023ല്‍ സാംസങിന് 20 ഉം, ആപ്പിളിന് 19 ഉം ശതമാനം വിപണി വിഹിതം ഉണ്ടായിരുന്നു. അതേസമയം ആകെ സ്മാര്‍ട്ട്ഫോണ്‍ വില്പന ലോകമാകെ നാല് ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയ വര്‍ഷം കൂടിയാണ് 2024. സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തിരിച്ചുവരവിന്റെ സൂചനയാണ് ഇത് നല്‍കുന്നത്.
വീണ്ടും ആപ്പിളിനെ പിന്തള്ളി സാംസങ് ഒന്നാമത്!
