അമേരിക്കയുടെ 47-ാമത്തെ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് ജനുവരി 20ന് വൈറ്റ് ഹൗസില്‍ എത്തുമ്പോള്‍ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗയിന്‍’ എന്ന മുദ്രാവാക്യവുമായി നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വന്‍കിട കമ്പനികളില്‍ നിന്ന് ഒഴുകിയെത്തുന്നത് കോടികളുടെ സംഭാവന. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റ നല്കുന്ന സംഭാവന 10 ലക്ഷം ഡോളര്‍ (8.60 കോടി രൂപ). യു.എസില്‍ വിശ്വാസലംഘന കേസ് നേരിടുന്ന ഗൂഗ്ള്‍ കമ്പനിയും 10 ലക്ഷം ഡോളര്‍ സംഭാവന നല്‍കുന്നുണ്ട്. 10 ലക്ഷം ഡോളര്‍ നല്കുന്ന മറ്റൊരു കമ്പനിയാണ് വിമാന നിര്‍മാണ മേഖലയിലെ അതികായരായ ബോയിംഗ്. ഇ-കൊമേഴ്സ് രംഗത്തെ പ്രമുഖരായ ആമസോണും 10 ലക്ഷം ഡോളര്‍ നല്‍കും. സംഭാവന നല്കാന് ക്യൂമൈക്രോസോഫ്റ്റ്, യൂബര്‍, ഫോര്‍ഡ്, ടയോട്ട, അഡോബ്, ഓപ്പണ്‍ എ.ഐ, ആപ്പിള്‍ തുടങ്ങിയ കമ്പനികളും ഭാരിച്ച തുകയുടെ സംഭാവനയുമായി വരി നില്ക്കുന്നു. ഉദ്ഘാടന നിധിയിലേക്ക് ഇതിനകം 20 കോടി ഡോളര്‍ ഇതിനകം സമാഹരിച്ചുവെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട്. 2021ല്‍ ജോ ബിഡന്റെ സ്ഥാനാരോഹണത്തിന് സമാഹരിച്ച 6.2 കോടി ഡോളറുമായി തട്ടിച്ചു നോക്കിയാല്‍ ഇത് മൂന്നിരട്ടിയില്‍ കൂടുതലാണ്. ട്രംപിനെ വൈറ്റ് ഹൗസില്‍ എത്തിക്കാന്‍ ലോകത്തെ അതിസമ്പന്നരില്‍ മുമ്പനായ ഇലോണ്‍ മസ്ക് 27 കോടി ഡോളറാണ് സംഭാവനയായി ചെലവിട്ടത്.
ട്രംപിന്റെ സ്ഥാനാരോഹണത്തിന് ഒഴുകിയെത്തിയത് കോടികള്‍!
