ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന് പിന്നാലെ എക്സ് പോസ്റ്റിലൂടെ സച്ചിന് ടെന്‍ഡുല്‍ക്കര്‍ ഇന്ത്യയുടെ മോശം പ്രകടനത്തെ വിമര്‍ശിച്ചതിനൊപ്പം ആത്മപരിശോധന വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നാട്ടിൽ 0-3 ന് പരമ്പര നഷ്ടമാകുക എന്നത് തൊണ്ടതൊടാതെ വിഴുങ്ങാന്‍ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അതുകൊണ്ടു തന്നെ അക്കാര്യത്തില്‍ പരിശോധന വേണമെന്നും സച്ചിൻ പറഞ്ഞു. എന്തുകൊണ്ടാണ് തോറ്റത്, തയാറെടുപ്പുകളുടെ കുറവു കൊണ്ടാണോ, മോശം ഷോട്ട് സെലക്ഷനാണോ, അതോ പരിശീലന മത്സരങ്ങളുടെ കുറവുകൊണ്ടാണോ, ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണമെന്നും സച്ചിൻ വ്യക്തമാക്കി.
ന്യൂസിലന്‍ഡിനെിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യതോറ്റതിനു പിന്നാലെ ആത്മപരിശോധന വേണമെന്ന് ആവശ്യപ്പെട്ട് സച്ചിൻ
