കാസർകോട് മുതല്‍ തിരുവനന്തപുരം വരെ ബിജെപിക്കായി കള്ളപ്പണമെത്തിച്ചെന്ന് ധർമരാജന്റെ മൊഴി. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആകെ കേരളത്തിൽ എത്തിയത് 41 കോടി രൂപയാണെന്നും, കര്‍ണാടകത്തില്‍ നിന്ന് നേരിട്ടെത്തിച്ചത് 14 കോടിയോളം രൂപയാണെന്നും , 8 കോടി കവർച്ച ചെയ്യപ്പെട്ടു. മൂന്നരക്കോടി കൊടകരയില്‍ കവര്‍ന്നെന്നും നാലരക്കോടി സേലത്ത് കവര്‍ന്നെന്നും ധർമരാജന്റെ മൊഴിയിൽ പറയുന്നു. കണ്ണൂരിലേക്ക് 1.40 കോടി, കാസര്‍കോട് പോയി കോഴിക്കോട് മേഖലാ സെക്രട്ടറിക്ക് നല്‍കിയത് 1.5 കോടി, കോഴിക്കോട് ഒരു കോടി, ആലപ്പുഴ 1.5 കോടി തൃശൂരില്‍ എത്തിയത് പന്ത്രണ്ട് കോടിയും , തിരുവനന്തപുരത്ത് 10 കോടിയിലേറെ രൂപയാണെന്നും ധര്മ്മരാജന് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട് . പൊലീസ് ഇക്കാര്യം ഇഡിയെയും ഐടിയെയും അറിയിച്ചിട്ടുണ്ട്.
കേരത്തിലെല്ലായിടത്തും ബിജെപിക്കായി കള്ളപ്പണമെത്തിച്ചെന്ന് ധർമരാജന്റെ മൊഴി
