യുക്രൈനില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ. സംഭവത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെടുകയും പതിമൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് യുക്രൈന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി വ്യക്തമാക്കി. എല്ലാ വിവരങ്ങളും കൃത്യമായി ശേഖരിക്കുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും സെലന്‍സ്കി അറിയിച്ചു. ഇത്തരം ആക്രമണങ്ങള്‍ റഷ്യയുടെ തന്ത്രമാണ്, നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഒരു കെട്ടിടത്തിന് നേരെ നടത്തിയ ആക്രമണം ക്രൂരമാണെന്നും നഷ്ടപ്പെടുന്ന ഓരോ ജീവനും ലോകം ഉത്തരം പറയേണ്ടതുണ്ട് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോകില്ല എന്നും സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു.
യുക്രൈനില്‍ വീണ്ടും റഷ്യൻ വ്യോമാക്രമണം
