കോട്ടയം പാലാ നഗരസഭയിലെ ഒരു വിഭാഗം കൗൺസിലർമാർ കഴിഞ്ഞ മാസം നടത്തിയ ഹൗസ് ബോട്ട് യാത്രയ്ക്കിടെ കൗൺസിലർമാർ ഉൾപ്പെടെയുളളവർ പണം വച്ച് പകിട കളിക്കുന്ന ദൃശ്യങ്ങളാണ് വിവാദത്തിന് തുടക്കമായത്. പകിട കളിയുടെ കാര്യത്തിൽ ചെയർപേഴ്സൺ വിശദീകരണം നൽകണമെന്ന് യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടതോടെയാണ് കൗൺസിൽ യോഗത്തിൽ ബഹളമായത്. ഇതേതുടർന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ വാക്കേറ്റം മുണ്ടായി. കൗൺസിൽ ഹാളിന് മുന്നിൽ പകിട കളിച്ച് പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചു.
പാലാ നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ വാക്കേറ്റം
