തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു എന്നാൽ രാജസ്ഥാനില്‍ നാമനിര്‍ദേശ പത്രിക സമർപ്പിക്കാൻ രണ്ടാഴ്ച ബാക്കി നില്‍ക്കെ സ്ഥാനാർത്ഥികളെ ചൊല്ലി ദേശീയ നേതൃത്വവും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മില്‍ തർക്കം തുടരുകയാണ്. ചില മന്ത്രിമാർക്കും എംഎല്‍എമാർക്കും സീറ്റ് നല്‍കേണ്ടതില്ലെന്ന നിർദേശം അംഗീകരിക്കാൻ ഗെലോട്ട് തയ്യാറായില്ലെന്നതാണ് പ്രധാന പ്രതിസന്ധി.
രാജസ്ഥാനില്‍ തർക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടിക വൈകുന്നു
