രാജ്യത്തെ കറന്‍സി നിര്‍മാണത്തില്‍ പേപ്പറിന് പകരം പ്ലാസ്റ്റിക് ഉപയോഗിക്കാന്‍ റിസര്‍വ് ബാങ്ക് ആലോചന. പരീക്ഷണമെന്നോണം ആദ്യം 10, 20 രൂപ നോട്ടുകളായിരിക്കും പ്ലാസ്റ്റിക് കറന്‍സി അഥവാ പോളിമര്‍ കറന്‍സിയായി പുറത്തിറക്കുക. കോട്ടണ്‍ അധിഷ്ഠിതമായ പേപ്പര്‍ ഉപയോഗിച്ചാണ് നിലവില്‍ നോട്ടുകളുടെ അച്ചടി. ഇത്തരം നോട്ടുകള്‍ ശരാശരി 3-4 വര്‍ഷം കഴിയുമ്പോള്‍ മുഷിയും. പൊടി, വെള്ളം തുടങ്ങിയവ മൂലവും ആളുകള്‍ മടക്കിവയ്ക്കുന്നതിനാലും എളുപ്പത്തില്‍ മോശമാകാനുള്ള സാധ്യതയുമേറെ. എന്നാല്‍, പോളിമര്‍ നോട്ടുകള്‍ക്ക് ഈ പ്രശ്നമില്ലെന്നതും ദീര്‍ഘകാലം ഈടുനില്‍ക്കുമെന്നതും നേട്ടമാണ്. 2024-25ല്‍ ഏതാണ്ട് 2380 കോടി നോട്ടുകളാണ് മുഷിഞ്ഞതിനെ തുടര്‍ന്ന് പൊതുവിപണിയില്‍ നിന്ന് റിസര്‍വ് ബാങ്ക് പിന്‍വലിച്ചത്. പോളിമര്‍ നോട്ടുകളുടെ വ്യാജന്‍ ഉണ്ടാക്കാന്‍ പ്രയാസമാണെന്നതും നേട്ടമാണ്. പ്ലാസ്റ്റിക് ആയതിനാല്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകളും പ്രത്യേക മഷികളും ഉള്‍ക്കൊള്ളിക്കാം. അറുപതോളം രാജ്യങ്ങള്‍ നിലവില്‍ പോളിമര്‍ നോട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്.
പ്ലാസ്റ്റിക് കറന്‍സി ഇറക്കാന്‍ റിസര്‍വ് ബാങ്ക്
