കേരളത്തില്‍ മുണ്ടിനീര് പടരുന്നതായി റിപ്പോര്‍ട്ട്. പൊതുവേ ഇത് വലിയ ആരോഗ്യ സങ്കീര്‍ണതകളിലേക്ക് നയിക്കില്ലെങ്കിലും ചില കേസുകളില്‍ ഗുരുതരമായേക്കാം. കേരളത്തില്‍ ഈ മാസം മാത്രം 2,205 കേസുകളില്‍ അധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മുണ്ടിനീര് അതിവേഗം വ്യാപിക്കുന്നതായാണ് വ്യക്തമാകുന്നത്. കുട്ടികളെയും യുവാക്കളെയും ബാധിക്കുന്ന ഒരു വൈറല്‍ അണുബാധയാണ് മുണ്ടിനീര്. മുണ്ടിനീര് പ്രധാനമായും ഉമിനീര് ഗ്രന്ഥികളെയാണ് ബാധിക്കുന്നത്. വൈറസ് സാധാരണഗതിയില്‍ പകരുന്നത് ശ്വസന തുള്ളികളിലൂടെയോ അല്ലെങ്കില്‍ രോഗബാധിതമായ ഉമിനീരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ ആണ്. ഈ അണുബാധ ശ്വാസനാളത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും പിന്നീട് രക്തപ്രവാഹത്തിലൂടെ വ്യാപിക്കുകയും ചെയ്യുന്നു. ഉമിനീര് ഉല്‍പ്പാദിപ്പിക്കുന്നതിന് ഉത്തരവാദികളായ പരോട്ടിഡ് ഗ്രന്ഥികളെ വൈറസ് ലക്ഷ്യമിടുന്നു, ഇത് വീക്കത്തിലേക്ക് നയിക്കുന്നു. കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ മുണ്ടിനീര് ഉണ്ടാകാം. മുഖത്തെ വീക്കം ആണ് മുണ്ടിനീരിന്റെ ഒരു പ്രധാന ലക്ഷണം. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് വീക്കം പൊതുവേ കാണപ്പെടുന്നത്. കഴുത്തിന് പിന്നീലെ വീക്കം, പനി, നീരുള്ള ഭാഗത്ത് വേദന, തലവേദന, പേശി വേദന, ക്ഷീണം, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, വായ തുറക്കാനും വെള്ളം കുടിക്കാനുമൊക്കെ ബുദ്ധിമുട്ട്, വിശപ്പില്ലായ്മ തുടങ്ങിയവയും ഉണ്ടാകാം. രോഗം ഭേദമാകുന്നതുവരെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. വേദന നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും നോണ്‍-സ്റ്റിറോയിഡല്‍ വിരുദ്ധ മരുന്നുകള്‍ കഴിക്കാം. വളരെ സങ്കീര്‍ണ്ണവും കഠിനവുമായ കേസുകളില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം സ്റ്റിറോയിഡുകളും ഉപയോഗിക്കാം. നിലവില്‍, മുണ്ടിനീരിന് പ്രത്യേക ചികിത്സയില്ല. ധാരാളം ദ്രാവകങ്ങള്‍ കുടിക്കുക, ദഹിക്കാന്‍ എളുപ്പമുള്ള മൃദുവായ ഭക്ഷണങ്ങള്‍ കഴിക്കുക, ഉപ്പുവെള്ളം കൊള്ളുകയൊക്കെ ചെയ്താല്‍ രോഗ ലക്ഷണള്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകളില്‍ നിന്നും ചെറിയ മോചനം ലഭിക്കും. വൈറസ് ബാധിച്ച ഗര്‍ഭിണികള്‍ ഒരു ഡോക്ടറെ സമീപിക്കണം.
കേരളത്തില്‍ മുണ്ടിനീര് പടരുന്നതായി റിപ്പോര്‍ട്ട്
