ലൈംഗികാതിക്രമ പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വേണ്ടി കോടതിയിൽ ഹാജരായത്, പരാതിക്ക് ഇടയാക്കിയ സിനിമയിലെ ഐ സി സി അംഗമായ അഭിഭാഷകൻ. രഞ്ജിത്തിന്‍റെ പുതിയ സിനിമയിലെ ഐ സി സി അംഗമായിരുന്ന അഡ്വ. മുഹമ്മദ് സിയാദാണ് വക്കാലത്തുമായി കോടതിയിലെത്തിയത്. ഇന്നലെ രഞ്ജിത്തിന്റെ അറസ്റ്റ് വിവരം അറിഞ്ഞതിന് പിന്നാലെ ഐ സി സി അംഗത്വം രാജിവെച്ച ശേഷമാണ് താൻ വക്കാലത്ത് ഏറ്റെടുത്തതെന്നാണ് മുഹമ്മദ് സിയാദിന്‍റെ വിശദീകരണം. സിനിമയുടെ ചിത്രീകരണ വേളയിൽ ഐ സി സി അംഗമായിരിക്കെ സെറ്റിൽ നിന്ന് ഇത്തരമൊരു പരാതി പോലും തന്റെ മുന്നിൽ എത്തിയിരുന്നില്ലെന്നും അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിൽ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും ഇയാൾ വ്യക്തമാക്കി.
ലൈംഗികാതിക്രമ പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വേണ്ടി കോടതിയിൽ ഹാജരായത്, പരാതിക്ക് ഇടയാക്കിയ സിനിമയിലെ ഐ സി സി അംഗമായ അഭിഭാഷകൻ
