ഇന്ത്യ അടക്കമുള്ള വിപണികളില്‍ പുറത്തിറക്കുന്ന ഏഴ് സീറ്റ് എസ്യുവിക്ക് പേരിട്ട് റൊനോ. ബോറിയല്‍ എന്ന പേരില്‍ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ വാഹനമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ വിപണിയിലും തുടര്‍ന്ന് ഏഴുപതില്‍ അധികം രാജ്യങ്ങളിലും വാഹനം പുറത്തിറക്കുമെന്നാണ് റെനോ പറയുന്നത്. ഗ്രീക്ക് പുരാണങ്ങളിലെ കാറ്റിന്റെ ദേവനായ ബോറിയാസില്‍ നിന്നും ലാറ്റിന്‍ ഭാഷയില്‍ നോര്‍ത്ത് വിന്റ് എന്ന് അര്‍ത്ഥം വരുന്ന വാക്കില്‍ നിന്നുമാണ് വാഹനത്തിന്റെ പേര് കണ്ടെത്തിയത് എന്നാണ് റെനോ പറയുന്നത്. ഡസ്റ്റര്‍ വിപണിയിലെത്തിയതിന് ശേഷമായിരിക്കും ബോറിയലിനെ പുറത്തിറക്കുക. അടുത്ത വര്‍ഷം ഈ ഏഴു സീറ്റ് എസ്യുവി വിപണിയിലെത്തിയേക്കും. 2027 ല്‍ അഞ്ച് പുതിയ മോഡലുകളില്‍ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബോറിയല്‍ എത്തുക. ഡാസിയ ബിഗ്സ്റ്റര് കണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തി സിഎംഎഫ്ബി പ്ലാറ്റ്ഫോമിലാണ് ബോറിയലിന്റെ നിര്‍മാണം.
ബോറിയല്‍, ഏഴ് സീറ്റ് എസ്യുവിക്ക് പേരിട്ട് റൊനോ
