2015ല്‍ റിലീസ് ചെയ്ത് സൂപ്പര്‍ ഹിറ്റ് ചിത്രം ‘അടി കപ്യാരെ കൂട്ടമണി’ എന്ന ചിത്രത്തിന്റെ സംവിധായകന് എ.ജെ വര്‍ഗീസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അടിനാശം വെള്ളപ്പൊക്കം’. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഈ സിനിമയിലൂടെ പുതിയൊരു നിര്‍മാണ കമ്പനിയുടെ വരവും അടയാളപ്പെടുത്തുകയാണ്. സൂര്യ ഭാരതി ക്രിയേഷന്‍സിനന്റെ ബാനറില്‍ മനോജ് കുമാര്‍ കെ.പി. ആണ് ചിത്രം നിര്‍മിക്കുന്നത്. നടി ശോഭനയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ലോഞ്ച് ചെയ്തത്. തൃശൂര്‍ വച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ പൂര നഗരിയെയും വടക്കുംനാഥനെയും സാക്ഷിയാക്കി ‘അടിനാശം വെള്ളപ്പൊക്കം’ എന്ന ടൈറ്റില്‍ ഗജരാജന്‍ ഉഷശ്രീ ശങ്കരന്‍കുട്ടി തിടമ്പേറ്റി. ശോഭനയാണ് തിടമ്പ് അനാച്ഛാദനം ചെയ്തു നല്‍കിയത്. ആര്. ജയചന്ദ്രന്, എസ്.ബി. മധു, താര അതിയേടത്ത് എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഷൈന്‍ ടോം ചാക്കോ, ബൈജു സന്തോഷ്, മഞ്ജു പിള്ള, ജോണ്‍ വിജയ്, അശോകന്, ബാബു ആന്റണി, പ്രേം കുമാര്‍, ശ്രീകാന്ത് വെട്ടിയാര്‍, വിനീത് മോഹന്‍, സഞ്ജയ് തോമസ്, സജിത് തോമസ്, അരുണ്‍ പ്രിന്‍സ്, ലിസബത് ടോമി, രാജ് കിരണ്‍ തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. പേര് സൂചിപ്പിക്കുന്നത് പോലെ കോമഡി എന്റെര്‍ടെയ്നറാണ് ‘അടിനാശം വെള്ളപ്പൊക്കം’.
‘അടിനാശം വെള്ളപ്പൊക്കം’ ടൈറ്റില്‍ പോസ്റ്റര്‍
