മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് റിയല്‍മിയുടെ പുതിയ ഹാന്‍ഡ്സെറ്റ് റിയല്‍മി 10 4ജി രാജ്യാന്തര വിപണിയില്‍ അവതരിപ്പിച്ചു. ഹോള്‍ പഞ്ച് ഡിസ്പ്ലേ ഡിസൈനുമായാണ് റിയല്‍മി 10 4ജി വരുന്നത്. 4ജി മാത്രമുള്ള ഹാന്‍ഡ്സെറ്റിന് 90ഹെര്‍ട്സ് അമോലെഡ് ഡിസ്പ്ലേയും 50 മെഗാപിക്സല്‍ എഐ പിന്തുണയുള്ള ഡ്യുവല്‍ പിന് ക്യാമറ സജ്ജീകരണവുമുണ്ട്. റിയല്‍മി 10 4ജി രണ്ട് കളര്‍ വേരിയകളിലാണ് ലഭ്യമാകുക. റിയല്‍മി 10 4ജിയുടെ 4ജിബി റാം + 64ജിബി സ്റ്റോറേജ് മോഡലിന്റെ വില 229 ഡോളറാണ് (ഏകദേശം 18,600 രൂപ). 4ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 249 ഡോളര്‍ (ഏകദേശം 20,400 രൂപ), 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 269 ഡോളര്‍ (ഏകദേശം 21,800 രൂപ) എന്നിങ്ങനെയാണ് വില ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 279 ഡോളറും (ഏകദേശം 22,600 രൂപ) 8 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 299 ഡോളറുമാണ് (ഏകദേശം 24,300 രൂപ) വില. ക്ലാഷ് വൈറ്റ്, റഷ് ബ്ലാക്ക് കളര്‍ ഓപ്ഷനുകളിലാണ് റിയല്‍മി 10 4ജി വരുന്നത്. നവംബര്‍ 10 മുതല്‍ ഇന്തൊനീഷ്യയില്‍ ഫോണ്‍ വില്പയ്ക്കെത്തും.
റിയല്‍മി 10 4ജി വിപണിയിലെത്തി
