ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇടതുപക്ഷത്തിന്റെ ചിഹ്നം നഷ്ടമാകുമെന്ന് ഉറപ്പാണെന്ന് രമേശ് ചെന്നിത്തല. ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ കോൺഗ്രസ് ഇന്ത്യക്കായി മത്സരിക്കുമ്പോൾ ഇടതുപക്ഷം ചിഹ്നം നിലനിർത്താൻ വേണ്ടിയാണ് മത്സരിക്കുന്നതെന്നും ഇത്രയും ഗതികെട്ട ഭരണം നടത്തിയിട്ടും എങ്ങനെ ഇടതുപക്ഷത്തിന് ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കാൻ മനസ്സ് വരുന്നു എന്നും അദ്ദേഹം പരിഹസിച്ചു.
ഇടതുപക്ഷം ചിഹ്നം നിലനിർത്താൻ വേണ്ടി മത്സരിക്കുന്നെന്ന് രമേശ് ചെന്നിത്തല
