മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ടുള്ള ഇ .ഡി നടപടികളിൽ നിന്നും ഒഴിഞ്ഞു മാറുന്ന തോമസ് ഐസക്ക് മാധ്യമങ്ങൾക്കു മുന്നിൽ കോടതിയേയും അധികാരികളെയും വെല്ലുവിളിക്കുന്നുവെന്നും, അന്വേഷണം പൂർത്തിയാകണമെങ്കിൽ ഐസക്കിന്റെ മൊഴിയെടുക്കണമെന്നും ഇ.ഡി ഹൈക്കോടതിയില്‍ വ്യക്തമാക്കി. അന്വേഷണ നടപടികളിൽ കോടതി സ്റ്റേ അനുവദിച്ചിട്ടില്ലെന്നും അതിനാലാണ് ഐസക്കിന് വീണ്ടും സമൻസ് അയച്ചത്. അതോടൊപ്പം മസാല ബോണ്ട് ഇടപാടുകളിൽ തീരുമാനം കൈക്കൊണ്ട വ്യക്തികളുടെ മൊഴിയെടുക്കുന്നത് പ്രധാനമാണെന്നും ഇഡി വ്യക്തമാക്കി.
തോമസ് ഐസക്കിന്റെ മൊഴിയെടുക്കൽ അനിവാര്യമെന്ന് ഇഡി
