മുനമ്പത്തെ ജനങ്ങൾക്ക് റവന്യൂ അവകാശം തിരികെ ലഭിക്കുന്നത് വരെ ബിജെപി ഒപ്പം നിൽക്കുമെന്ന് രാജീവ് ചന്ദ്രശേഖർ. വഖഫ് നിയമ ഭേദഗതിയെ എതിർത്ത എംപിമാരുടെ നയം പ്രീണന രാഷ്ട്രീയമെന്നും അദ്ദേഹം വിമർശിച്ചു.രാജ്യ ചരിത്രത്തിലെ നാഴികക്കല്ലാണ് വഖഫ് ഭേദഗതി ബില്ലെന്നും കേരളത്തിലെ ജനപ്രതിനിധികൾ അവഗണിച്ച മുനമ്പം സമരത്തിൻ്റെ അനുരണനങ്ങൾ ദില്ലിയിലെത്തി അതിൻ്റെ അടിസ്ഥാനത്തിലുള്ള നിയമ ഭേദഗതി ജനാധിപത്യത്തിൻ്റെ ശക്തിയാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രീണന രാഷ്ട്രീയത്തെ പിന്തുണയ്ക്കാനാണ് കേരളത്തിലെ എം പി മാർ ശ്രമിച്ചതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം മുനമ്പത്തെ ജനങ്ങൾക്ക് അവരുടെ റവന്യു അവകാശങ്ങൾ കിട്ടുമെന്നും പറഞ്ഞു.
മുനമ്പത്തെ ജനങ്ങൾക്ക് റവന്യൂ അവകാശം തിരികെ ലഭിക്കുന്നത് വരെ ബിജെപി ഒപ്പം നിൽക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
